വെള്ളപ്പൊക്കം കാരണം ജനങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ ദുരിതം കാണുമ്പോൾ എനിക്ക് ഒരു പഴയ അനുഭവം ഓർമ്മ വരികയാണ്,
1998 ൽ ഞാൻ മൗലാനാ മാർബിൾസിലേക്ക് മാർബിൾ വാങ്ങാനായി രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. വെള്ളപ്പൊക്ക കാരണമായി ട്രെയിൻ മാഗാലാപുരത്ത് ബ്ലോക്കായി. ഞാനും മാർബിൾ ലാന്റ് ഓണർ മജീദ് സാഹിബും ട്രെയിൻ യാത്ര റദ്ദ് ചെയ്ത് ഗോവ വിമാനതാവളത്തിലേക്ക് ഒരു ബസ്സിൽ കയറി പുറപ്പെട്ടു. മഴ കാരണം ഗോവയിൽ നിന്നുള്ള വിമാനവും റദ്ദായി, തുടർന്ന് ഗോവയിൽ നിന്ന് ബസ്സിൽ തന്നെ മുംബൈയിലേക്ക് പോയി, മലയിടിച്ചിൽ കാരണം ഒരു ദിവസം മുഴുൻ വഴിയിൽ കിടന്നു, കാര്യമായ ഭക്ഷണമൊന്നും കിട്ടിയില്ല. പെട്ടി കടകളിൽ നിന്നും കിട്ടുന്ന കടലയും ചിപ്സും വെള്ളവും വാങ്ങി കഴിച്ചു, ബൊംബെ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ 2 കിലോമീറ്റർ അരികെ ബസ്സ് നിന്നു. തുടർന്ന് അരക്ക് താഴെ വെള്ളത്തിലൂടെ പെട്ടിയും തലയിലേറ്റി ഞങ്ങൾ നടന്നു. എവിടെയും ഒരു ഹോട്ടൽ മുറിയും കിട്ടിയില്ല, റെയിൽവെ പ്ലാറ്റ്ഫോമിൽ പോലും കാൽ കുത്താൻ സ്ഥലമില്ല, വീണ്ടും നടന്നു . രാത്രി വൈകി ഒരു പള്ളികണ്ടു അവിടെ കയറി നിസ്കരിച്ചു.പള്ളിയോട് ചേർന്ന് ഒരു മുസാഫർഖാനയുണ്ട്, ഞങ്ങൾക്ക് രണ്ട് പേർക്കും അവിടെ ഒരു പായയും തലയണയും കിട്ടി, അല്ലാഹുവിനെ സ്തുദിച്ചു,
നിസ്കാരം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കാണാൻ കഴിഞ്ഞത് ദയനീയമായ മറ്റൊരു രംഗമാണ്, 4 സ്ത്രീകളും കുട്ടികളും ഒരു വൃദ്ധനു മടങ്ങുന്ന കുടുംബം പള്ളിയിലെ കാവൽക്കാരനോട് അഭയം ചോദിച്ചു കരയുന്നു, ഒരു നിർവാഹവുമില്ലെന്ന് പറഞ്ഞ് കാവൽക്കാരൻ അവരെ പുറത്തേക്ക് തള്ളുന്നു,
ഇത് കണ്ട് നിന്ന ഞാനും മജീദ് ഹാജിയും അവരുടെവിഷയത്തിൽ ഇടപെട്ടു, ( *ഞങ്ങൾ മലയാളികളാണല്ലൊ* ) അവർക്ക് സൗകര്യം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു, വേണമെങ്കിൽ ഞങ്ങൾ ഒഴിഞ്ഞു തരാം പകരം ആ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്ന് വാശി പിടിച്ചു, സ്ത്രീകളെ ഇവിടെ താമസിപ്പിക്കില്ലെന്ന് കാവൽക്കാരനും, അവസാനം തർക്കമായി. സംഭവിച്ചത് മറ്റൊന്നായിരുന്നു, ഞങ്ങളെ ഇരുവരെയും ആ കുടുംബത്തെയും പളളിയിൽ നിന്ന് പുറത്താക്കി,
വീണ്ടും മഴ തന്നെ ശരണം. മഴ കൊണ്ട് ഇരുവരും വിറക്കാൻ തുടങ്ങി. അല്ലാഹു ഞങ്ങളെ കൈവിടല്ലെന്ന ഉറപ്പുണ്ടായിരുന്നു, മഴ കൊണ്ട് വീണ്ടും ഹോട്ടലുകൾ കയറി ഇറങ്ങി, റൂമൊന്നും കാലിയില്ല. അവസാനം ഒരു ഫൈ സ്റ്റാർ ഹോട്ടലിലെ മലയാളിയായ മാനേജർ ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞു,
ഇവിടെ റൂമില്ലന്നും മറ്റ് എവിടെയും റൂം കിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു , തൽകാലം നിങ്ങൾക്ക് ഞാൻ ഇവിടെ ഒരു കോൺഫറൻസ് റൂം കിടക്കാൻ സൗകര്യപ്പെടുത്തി തരാമെന്ന് പറഞ്ഞ് AC കോൺഫെറസ് ഹാളിൽ സ്പെഷ്യൽ ബെഡിട്ട് അദ്ദേഹം ഞങ്ങളെ കിടത്തിയുറക്കി, പിറ്റെന്ന് Break fastഉം തന്നു, ഞങ്ങൾ കാശ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കാശ് വാങ്ങിയില്ല, ആ മനുഷ്യ സ്നേഹി പറഞ്ഞ വാക്കുകൾ, ഇതായിരുന്നു, "ഞാനും ഒരു മലയാളിയാണ്".