O. M. A. RASHEED

Founder, Group Managing Director
Samana Business Group

Leading an empire forward

A simple man from Manjeri, Kerala who recognised his potential to become an entrepreneur and took a visionary step into building the ethical business empire of Samana Global Business Solutions, Mr. OMA Rasheed is a success story charged with perseverance, sharp knowledge and clear vision. Under his guidance, Samana embarked on an ambitious phase of expansion and diversification, enabling Samana to be a renowned name in the Business world.

2016

Chairman & Managing Director
SAMANA GLOBAL BUSINESS SOLUTIONS

2012

Chairman
SYS SANTHWANAM-MANJERI

Executive Director
APOLLO BUILDERS PVT. LTD.

2007

Executive Director
ANSAM INDIA CONSTRUCTIONS AND DEVELOPERS PVT. LTD.

2005

Director
LEARNER'S CANTEEN

Chairman
HENNA SILKS

Founder & Managing Director
TRIVANDRUM APOLLO TOWERS PVT LTD. (HOTEL APOLLO DIMORA)

2003

Managing Partner
MOULANA TILES PARK

1994

Founder
MOULANA MARBLES

2018

Managing Director, Sponsor Company
SAMANA GLOBAL FUND (SGF 2020)

2013

Designated Partner
APOLLO DIMORA-CALICUT

2010

Managing Director
SAMANA VENTURES PVT. LTD.

2006

Founder
A R MARBLES, MANJERI

Managing Director
APOLLO BUILD-TEC (INDIA)PVT.LTD

2004

Managing Director
APOLLO GOLD, MANJERI

2000

Founder & Managing Director
SAMANA BUSINESS ESTABLISHMENT PVT. LTD

1993

MA, Arabic & Islamic History
MES. COLLEGE, MAMPAD

Positions

Founder, Group Managing Director

Samana Global Business Solutions Ltd

  • Hospitality : Hotel Apollo Dimora
  • Healthcare : Samana Happiness Hospitals
    Healthcare : Samana Global Ayurveda Village
  • Information Technology : Symptots
  • Live farms : Samana Species
  • Samana Landbank
  • Samana Academia
  • Samana Retail

Samana Global Fund (SGF 2020)

First diversified Sharia complied Alternative Investment Fund in India Managing Director of Sponsor Company (SGBS ltd)

Promoter & Executive Director

Apollo Builders Pvt. Ltd.

Ansam India Constructions & Developers Pvt. Ltd. (India , KSA)

Apollo Constructions LLC, UAE

Stills

Business Excellency Award

The launch of Samana Global Fund (SGF 2020-Scheme 1) on Monday, 17th December 2018, in a special function at Bombay Stock Exchange (BSE) MUMBAI. Mr. Ashish Kumar Chauhan, MD & CEO of Bombay Stock Exchange (BSE) and Mr. OMA Rashid, Chairman & MD of Samana Global Business Solutions launched the Fund together with the traditional Bell Ringing at BSE 

Samana Global Fund - 2020 was launched by His excellency Sheikh Khalid Bin Ahmed Al Hamed (Chairman IBMC UAE ) and Oma Rasheed (CMD, Samana Business Group) at the UAE-India Business fest held at Abudhabi Emirates Palace, UAE

BLOG

വിജയത്തിന്റെ പുതിയ മനശാസ്ത്രം

ബിസിനസ് വിജയമന്ത്രങ്ങളിൽ എന്നും ഒന്നാം സ്ഥാനം പങ്കിട്ട വിഷയങ്ങളാണ് പോസിറ്റീവ് ആറ്റിട്യൂടും , കോൺഫിഡൻസും . ഒരു സംരംഭകനാവുന്നതു മുതൽ ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നതുവരെ ഇതുപോലെ ഒരുപാടു കഴിവുകൾ ആര്ജിച്ചെടുത്തുകൊണ്ടാണ് ഓരോരുത്തരും മുന്നോട്ടുപോകുന്നത് . പ്രാരംഭ ഘട്ടത്തിൽ മികച്ച ഏകോപനവും മേൽനോട്ടവും നിങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കിത്തന്നെന്നു വരാം. എന്നാൽ, നിങ്ങളുടെ വിജയം രേഖപ്പെടുത്തി തുടങ്ങുന്നത് ലാഭമുണ്ടാക്കി തുടങ്ങുമ്പോഴല്ല, മറിച്ച് നിങ്ങൾ തുടങ്ങി വച്ച ഉദ്യമത്തെ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുമ്പോഴാണ്. നിങ്ങളുടെ അദ്ധ്വാനം നിങ്ങൾക് നേടിത്തരുന്നത് മുതൽമുടക്കിനനുസരിച്ചുള്ള ലാഭമാണ് . അതേ സമയം നിങ്ങളിലെ വ്യക്തിത്വത്തിന്റെ മൂല്യമാണ് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ച നിർണയിക്കുന്നത്.

ലാഭകരമായി മുന്നോട്ടു പോകുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ ഏതു സംരംഭകനും കടന്നു പോകുന്ന ഒരു സാഹചര്യമുണ്ട്. പെട്ടെന്നുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അധികമാലോചിക്കാതെ കൂടുതൽ നേടണമെന്ന ഒറ്റ ചിന്തയിൽ തീരുമാനങ്ങളെടുക്കും. കൂടെയുള്ളവരും നിങ്ങള്ക്ക് കീഴിൽ പ്രവർത്തിക്കുന്നവരും കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. ഒരുപക്ഷെ ഈ വേഗം എല്ലായിപ്പോഴും നിങ്ങളെ സഹായിച്ചെന്നു വരില്ല. അവിടെയാണ് നിങ്ങളിലെ വ്യക്തിത്വത്തിന്റെ പ്രസക്തി .

എല്ലാവരും വളരട്ടെ

എല്ലാക്കാര്യങ്ങളിലും നിങ്ങളുടെ മേൽനോട്ടം എത്തിയേതീരൂ എന്ന ചിന്താഗതിയിൽ അൽപ്പം മാറ്റം കൊണ്ടുവരാം.കൂടെയുള്ളവരിലേക്ക് ചുമതലകൾ ഏൽപ്പിച്ചു തുടങ്ങാം. ഇതുകൊണ്ട് ഒട്ടനേകം നേട്ടങ്ങളുണ്ട്. പരിഗണിക്കപ്പെടുന്നു എന്നത് ഏതൊരാളുടെയും ആത്മവിശ്വാസം കൂട്ടും. ഒപ്പം ചുമതലാബോധം കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുവാനും അവരെ പ്രേരിപ്പിക്കും. ചുമതലകൾ പങ്കുവയ്ക്കപ്പെടുമ്പോൾ കൂടുതൽ സാധ്യതൾ കണ്ടെത്തുവാനും വളരുവാനുമുള്ള സാഹചര്യം നിങ്ങൾക്കുമുണ്ടാകും 

പ്രതിസന്ധികൾക്ക് നന്ദി പറയാം

മത്സര സ്വഭാവം ബിസിനസ്സിന്റെ കുത്തകയാണ്. സ്വാഭാവികമായും ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടതായി വരാം. നിങ്ങളെന്ന വ്യക്തിയെ കൂടുതൽ കരുത്തുള്ള ഒരാളാക്കി മാറ്റുകയാണ് ഇത്തരം സാഹചര്യങ്ങൾ ചെയ്യുന്നത്. നിങ്ങൾക്കൊരു പ്രശ്നത്തെ മറികടക്കുവാൻ കഴിഞ്ഞുവെങ്കിൽ അത് നിങ്ങളുടെ കഴിവിനെയാണ് കാണിക്കുന്നത്. അതേസമയം നിങ്ങൾക്കൊരു സാഹചര്യത്തെ നേരിടുവാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയങ്ങോട്ട് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖല നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു സാരം. അനുഭവങ്ങളിൽ നിന്നു പഠിക്കാം ; പ്രതിസന്ധികൾക്കും കടപ്പെട്ടിരിക്കാം.

വലിയ സ്വപ്‌നങ്ങൾ കാണാം

പ്രവർത്തന മേഖല എന്തുമായിക്കൊള്ളട്ടെ ; കാര്യങ്ങളെ നിങ്ങൾ കാണുന്ന രീതിയാണ് അതിന്റെ ഗതി നിർണയിക്കുന്നത്. വലിയ സ്വപ്‌നങ്ങൾ കാണാം. നിങ്ങൾക്ക് ഒരുപക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയില്ലെന്നാണെങ്കിലും വലുതായി ആഗ്രഹിക്കാം. കാരണം നിങ്ങളുടെ മനസ്സിലെ വലിയ ആഗ്രഹങ്ങൾക്ക് നിങ്ങളെ മുന്നോട്ടു നയിക്കുവാനുള്ള ഊർജമായി മാറുവാനുള്ള കഴിവുണ്ട്. ചെറിയ തുടക്കമായാലും ; കൃത്യവും വ്യക്തവുമായ ഒരു പ്രവർത്തന രീതി അടിസ്ഥാനമായുണ്ടെങ്കിൽ വലിയ സ്വപ്നങ്ങളിലേക്ക് അതു നിങ്ങളെ കൊണ്ടെത്തിക്കും.







22 Jan 2019

കാത്തിരിപ്പുകളിൽ നിന്ന് കണ്ടെത്തലുകളിലേക്ക് ചുവടു മാറാം

അയാൾ ഒരു യാത്രയിലായിരുന്നു.  പഠനം പാതിയിലുപേക്ഷിച്ച ഒരു ഇരുപത്തൊന്നുകാരൻ. നഗരങ്ങളിൽ  താമസത്തിനായി അയാൾ  തിരഞ്ഞെടുത്തത് ബഡ്‌ജറ്റ്‌ ഹോട്ടലുകളാണ്. എന്നാൽ ബുക്കിംഗ് ചെയുമ്പോൾ വാഗ്ദാനം ചെയ്ത സർവീസുകളൊന്നും തന്നെ അയാൾക്കു ലഭിച്ചില്ല. പ്രവർത്തിക്കാത്ത എയർ കണ്ടീഷനിംഗ് , വൃത്തി ഹീനമായ മുറികൾ  തുടങ്ങി അയാൾ നേരിട്ട എല്ലാ പ്രശ്നങ്ങളും മിക്കവാറും നഗരങ്ങളിലെല്ലാം ഒരുപോലെയായിരുന്നു. അന്ന് നേരിട്ട ആ ബുദ്ധിമുട്ടിൽ നിന്നാണ് ഒയോ റൂംസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബഡ്‌ജറ്റ്‌ ഹോട്ടൽ അഗ്രിഗേറ്റർ ജന്മംകൊണ്ടത്. 

അതേ, റിതേഷ് അഗർവാൾ എന്ന ഇരുപത്തൊന്നുകാരൻ ഒരു ബിസിനസ് സാധ്യത കണ്ടെത്തുകയായിരുന്നു. ആ സാധ്യതയിൽ നിന്നുള്ള അവസരത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന്  ഇന്ത്യയിലെ 121 നഗരങ്ങളിലായി ബഡ്‌ജറ്റ്‌ ഹോട്ടലുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ശൃംഖലയാണ് ഓയോ റൂംസിനുള്ളത്. ഒരു സൊല്യൂഷനെ ഏറ്റവും മികച്ച ബിസിനസ് മോഡലാക്കി മാറ്റിയതാണ് ഒയോ റൂംസിന്റെ വിജയത്തിന്റെ അടിസ്ഥാനം.

അവസരങ്ങളില്ലെന്നു പരാതിപ്പെടുന്നവരോട് - വിജയിച്ചവരാരും  അവസരങ്ങൾക്കു വേണ്ടി കാത്തിരുന്നവരല്ല. അവസരങ്ങൾ ഉണ്ടാക്കിയെടുത്തവരാണ്.  സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് മികച്ച സൊല്യൂഷൻ കണ്ടെത്താൻ കഴിഞ്ഞാൽ ; ആ സൊല്യൂഷനെ ഒരു ബിസിനസ് മോഡലാക്കി മാറ്റുവാൻ സാധിച്ചാൽ എത്രത്തോളം വിജയിക്കാമെന്നത്  റിതേഷ് അഗർവാൾ എന്ന ചെറുപ്പക്കാരൻ കാണിച്ചുതരുന്നുണ്ട്. 

നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ആ ലക്ഷ്യത്തിലേക്കെത്തിച്ചേരുവാനുള്ള ആദ്യ ചുവട് , ചെയ്തു തുടങ്ങുക എന്നതാണ്. അതിനൊരു സാഹചര്യം സ്വയം ഒരുക്കിയെടുക്കേണം. ചുറ്റുപാടിൽ നിന്നും അവസരങ്ങളെ കണ്ടെത്തുവാൻ കഴിവുള്ളവരാവണം . വിജയകഥകൾക്കൊക്കെയും കയ്പ്പേറിയ ഒരു തുടക്കവും കൂടി ഉണ്ടായിരുന്നു എന്നതും വിസ്മരിക്കരുത്. നമുക്കിനി കാത്തിരിപ്പുകൾ അവസാനിപ്പിക്കാം. ചുറ്റുമൊന്നു  കണ്ണോടിക്കാം. അവസരങ്ങളെ കണ്ടെത്തുന്നവരാവാം.


22 Jan 2019

ദുരിതം പേറുന്നവരോടുള്ള മലയാളിയുടെ കാരുണ്യബോധം

വെള്ളപ്പൊക്കം കാരണം ജനങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ ദുരിതം കാണുമ്പോൾ എനിക്ക് ഒരു പഴയ അനുഭവം ഓർമ്മ വരികയാണ്,

1998 ൽ ഞാൻ മൗലാനാ മാർബിൾസിലേക്ക് മാർബിൾ വാങ്ങാനായി രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. വെള്ളപ്പൊക്ക കാരണമായി ട്രെയിൻ മാഗാലാപുരത്ത് ബ്ലോക്കായി. ഞാനും മാർബിൾ ലാന്റ് ഓണർ മജീദ് സാഹിബും ട്രെയിൻ യാത്ര റദ്ദ് ചെയ്ത് ഗോവ വിമാനതാവളത്തിലേക്ക് ഒരു ബസ്സിൽ കയറി പുറപ്പെട്ടു. മഴ കാരണം ഗോവയിൽ നിന്നുള്ള വിമാനവും റദ്ദായി, തുടർന്ന് ഗോവയിൽ നിന്ന് ബസ്സിൽ തന്നെ മുംബൈയിലേക്ക് പോയി, മലയിടിച്ചിൽ കാരണം ഒരു ദിവസം മുഴുൻ വഴിയിൽ കിടന്നു, കാര്യമായ ഭക്ഷണമൊന്നും കിട്ടിയില്ല. പെട്ടി കടകളിൽ നിന്നും കിട്ടുന്ന കടലയും ചിപ്സും വെള്ളവും വാങ്ങി കഴിച്ചു, ബൊംബെ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ 2 കിലോമീറ്റർ അരികെ ബസ്സ് നിന്നു. തുടർന്ന് അരക്ക് താഴെ വെള്ളത്തിലൂടെ പെട്ടിയും തലയിലേറ്റി ഞങ്ങൾ നടന്നു. എവിടെയും ഒരു ഹോട്ടൽ മുറിയും കിട്ടിയില്ല, റെയിൽവെ പ്ലാറ്റ്ഫോമിൽ പോലും കാൽ കുത്താൻ സ്ഥലമില്ല, വീണ്ടും നടന്നു . രാത്രി വൈകി ഒരു പള്ളികണ്ടു അവിടെ കയറി നിസ്കരിച്ചു.പള്ളിയോട് ചേർന്ന് ഒരു മുസാഫർഖാനയുണ്ട്, ഞങ്ങൾക്ക് രണ്ട് പേർക്കും അവിടെ ഒരു പായയും തലയണയും കിട്ടി, അല്ലാഹുവിനെ സ്തുദിച്ചു,

നിസ്കാരം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കാണാൻ കഴിഞ്ഞത് ദയനീയമായ മറ്റൊരു രംഗമാണ്, 4 സ്ത്രീകളും കുട്ടികളും ഒരു വൃദ്ധനു മടങ്ങുന്ന കുടുംബം പള്ളിയിലെ കാവൽക്കാരനോട് അഭയം ചോദിച്ചു കരയുന്നു, ഒരു നിർവാഹവുമില്ലെന്ന് പറഞ്ഞ് കാവൽക്കാരൻ അവരെ പുറത്തേക്ക് തള്ളുന്നു,
ഇത് കണ്ട് നിന്ന ഞാനും മജീദ് ഹാജിയും അവരുടെവിഷയത്തിൽ ഇടപെട്ടു, ( *ഞങ്ങൾ മലയാളികളാണല്ലൊ* ) അവർക്ക് സൗകര്യം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു, വേണമെങ്കിൽ ഞങ്ങൾ ഒഴിഞ്ഞു തരാം പകരം ആ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്ന് വാശി പിടിച്ചു, സ്ത്രീകളെ ഇവിടെ താമസിപ്പിക്കില്ലെന്ന് കാവൽക്കാരനും, അവസാനം തർക്കമായി. സംഭവിച്ചത് മറ്റൊന്നായിരുന്നു, ഞങ്ങളെ ഇരുവരെയും ആ കുടുംബത്തെയും പളളിയിൽ നിന്ന് പുറത്താക്കി,

വീണ്ടും മഴ തന്നെ ശരണം. മഴ കൊണ്ട് ഇരുവരും വിറക്കാൻ തുടങ്ങി. അല്ലാഹു ഞങ്ങളെ കൈവിടല്ലെന്ന ഉറപ്പുണ്ടായിരുന്നു, മഴ കൊണ്ട് വീണ്ടും ഹോട്ടലുകൾ കയറി ഇറങ്ങി, റൂമൊന്നും കാലിയില്ല. അവസാനം ഒരു ഫൈ സ്റ്റാർ ഹോട്ടലിലെ മലയാളിയായ മാനേജർ ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞു, 

ഇവിടെ റൂമില്ലന്നും മറ്റ് എവിടെയും റൂം കിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു , തൽകാലം നിങ്ങൾക്ക് ഞാൻ ഇവിടെ ഒരു കോൺഫറൻസ് റൂം കിടക്കാൻ സൗകര്യപ്പെടുത്തി തരാമെന്ന് പറഞ്ഞ് AC കോൺഫെറസ് ഹാളിൽ സ്പെഷ്യൽ ബെഡിട്ട് അദ്ദേഹം ഞങ്ങളെ കിടത്തിയുറക്കി, പിറ്റെന്ന് Break fastഉം തന്നു, ഞങ്ങൾ കാശ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കാശ് വാങ്ങിയില്ല, ആ മനുഷ്യ സ്നേഹി പറഞ്ഞ വാക്കുകൾ, ഇതായിരുന്നു, "ഞാനും ഒരു മലയാളിയാണ്".


22 Jan 2019

© Copyright 2019 omarasheed.com, All Rights Reserved